ആലപ്പുഴ: ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനാചരണം ഡിസംബര്‍ 14ന്

ആലപ്പുഴ: ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനമായ 2021 ഡിസംബര്‍ 14 ആലപ്പുഴ ഇലക്ട്രിക്കല്‍ സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ സൈക്കിള്‍ റാലിയും പൊതു സമ്മേളനവും നടത്തും. വൈകുന്നേരം നാലിന് കളക്ടറേറ്റിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന റാലി കടപ്പുറത്ത് സമാപിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ആര്‍.ആര്‍. ബിജു അധ്യക്ഷത വഹിക്കും. നഗരസഭാധ്യക്ഷ സൗമ്യാ രാജ് സമ്മാനദാനം നിര്‍വഹിക്കും. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ. വി.എന്‍ ജയചന്ദ്രന്‍ ഊര്‍ജ്ജസംരക്ഷണ സന്ദേശം നല്‍കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

Share
അഭിപ്രായം എഴുതാം