എറണാകുളം: ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്

കൊ.ച്ചി: ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ക്രിസ്തുമസ് ന്യൂഇയര്‍ പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് ഡിസംബര്‍ 13 മുതല്‍ 31 വരെയുളള വില്പനയ്ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ റിബേറ്റ് അനുവദിക്കും. ജില്ലയിലെ ഖാദി ബോര്‍ഡിന്റെ കീഴിലുളള അംഗീകൃത വില്പനശാലകളായ ഖാദിഗ്രാമസൗഭാഗ്യ കലൂര്‍, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, ഖാദി സൗഭാഗ്യ മൂവാറ്റുപുഴ, പായിപ്ര എന്നീ വില്പനശാലകളില്‍ നിന്നും ആനുകൂല്യം ലഭിക്കും.

Share
അഭിപ്രായം എഴുതാം