ആലപ്പുഴ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതി ഉദ്ഘാടനം 2021 ഡിസംബർ 12ന്

ആലപ്പുഴ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം 2021 ഡിസംബർ 12ന് രാവിലെ 10.30ന് കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. കഞ്ഞിക്കുഴി പി.പി. സ്വാതന്ത്രം സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ അധ്യക്ഷത വഹിക്കും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ മുഖ്യപ്രഭാഷണം നടത്തും. കൃഷി ഡെപ്യൂട്ടി ഡയറക്ടർ എലിസബത്ത് ഡാനിയൽ പദ്ധതി വിശദീകരിക്കും.

ജില്ലാ പഞ്ചായത്തംഗം വി. ഉത്തമൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാർ, ചേർത്തല കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജി.വി. റെജി ജനപ്രതിനിധികളായ കെ. കമലമ്മ, ജ്യോതിമോൾ, സുധ സുരേഷ്, പി.എസ്. ശ്രീലത, കൃഷി ഓഫീസർ റോസ് ജേക്കബ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

Share
അഭിപ്രായം എഴുതാം