കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

എൽ.ബി.എസ്സ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ കംപ്യൂട്ടർ കോഴ്‌സുകളിലേക്ക് ഭിന്നശേഷിയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്സ്.എസ്സ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, എം.എസ്സ് ഓഫീസ് ആൻഡ് ഇന്റർനെറ്റ്, വെബ് ഡിസൈനിംഗ്, ഡി.ടി.പി, എംപ്ലോയ്‌മെന്റ് കോച്ചിംഗ് പ്രോഗ്രാം കോഴ്‌സുകൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോം സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ നിന്ന് നേരിട്ടും ceds.kerala.gov.in ലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോം 20നകം സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2345627, 8289827857, 9539058139.

Share
അഭിപ്രായം എഴുതാം