കാസർകോട്: കാസര്‍കോട് നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ പയ്യങ്ങാനം ആശ്രയ യുവജന സാശ്രയ സംഘം, നബാര്‍ഡ് ലോക്കല്‍ കമ്മിറ്റി യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെ പയ്യങ്ങാനം കമ്മ്യൂണിറ്റി ഹാളില്‍ സൗജന്യ തയ്യല്‍ പരിശീലനം ആരംഭിച്ചു. തൊഴില്‍ രഹിതരായ യുവതി യുവാക്കളുടെ ഉന്നമനത്തിനായി നെഹ്‌റു യുവ കേന്ദ്ര നടത്തി വരുന്ന സ്വയം തൊഴില്‍ പരിശീലന പരിപാടിയുടെ ഭാഗമായാണ് തയ്യല്‍ പരിശീലനം ആരംഭിച്ചത്. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ശാന്ത അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ഓഫീസര്‍ പി.അഖില്‍ മുഖ്യാതിഥിയായി. നബാര്‍ഡ് കോഓര്‍ഡിനേറ്റര്‍ ബെന്നി, രശ്മി, ശാന്തിനി, റീന എന്നിവര്‍ സംസാരിച്ചു.