പത്തനംതിട്ട: കൈപ്പട്ടൂര്‍ കൊല്ലായി പാടശേഖരത്ത് ഞാറുനടീല്‍ 10ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും

പത്തനംതിട്ട: തരിശ് കിടക്കുന്ന മുഴുവന്‍ സ്ഥലങ്ങളും കൃഷിയോഗ്യമാക്കുന്നതിനുളള തരിശുരഹിത വളളിക്കോട് പദ്ധതിയുടെ ഉദ്ഘാടനം ഡിസംബര്‍ 10 വെള്ളി രാവിലെ ഒന്‍പതിന് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും. സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ത്രിതല പഞ്ചായത്ത്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് എന്നിവയുടെ സഹകരണത്തോടെ കൈപ്പട്ടൂര്‍ കൊല്ലായി പാടശേഖരത്ത് നെല്‍കൃഷി ഞാറുനടീല്‍ നടത്തിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നത്. 
അഡ്വ. കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കരിമ്പ് കൃഷി പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. അടുക്കളത്തോട്ടം പച്ചക്കറി തൈ വിതരണ ഉദ്ഘാടനം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി നിര്‍വഹിക്കും. ചടങ്ങില്‍ കര്‍ഷകരെ കൃഷി മന്ത്രി ആദരിക്കും. 

Share
അഭിപ്രായം എഴുതാം