ഈയടുത്ത കാലത്ത് മലയാള സിനിമക്ക് ലഭിച്ച ഏറ്റവും വലിയ പ്രി- റീലീസുമായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. നീണ്ട കാത്തിരിപ്പുകൾക്കൊടുവിലാണ് ഡിസംബർ രണ്ടിന് അർദ്ധ രാത്രി 12:00 കഴിഞ്ഞപ്പോൾ മരക്കാർ അറബിക്കടലിന്റെ സിംഹം വെള്ളിത്തിരയിലേക്ക് ഉദിച്ചുയർന്നത്.
ഈ ചിത്രത്തിനെതിരെ നെഗറ്റീവ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത് നിരവധിപേരാണ് .ചിത്രം പരാജയം ആണെന്ന് പറഞ്ഞു കൊണ്ട് പായസം വച്ച് ആഘോഷിക്കുന്ന യുവാക്കളുടെ വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു.എന്നാൽ മോഹൻലാൽ ഫേസ്ബുക്കിൽ ലൈവിൽ വന്നുകൊണ്ട് മരയ്ക്കാറിനെ കുറിച്ച് പറഞ്ഞ് ഇതിലൊന്നും തളരാതെ, കാർമേഘം മാറി സൂര്യൻ ഉദിച്ചു എന്നാണ്.
ആദ്യ ദിവസങ്ങളിൽ വന്ന മോശം പരാമർശങ്ങളെ പിന്തള്ളിക്കൊണ്ട്
ഈ ചിത്രം കുടുംബപ്രേക്ഷകരെ തിയേറ്ററുകളിലേക്ക് അടുപ്പിച്ച് കൊണ്ടിരിക്കുകയാണ്. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പങ്കുവെച്ചെത്തുന്നത്.അത്തരത്തിലൊരു അനുഭവത്തെ കുറിച്ചാണ് കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ എന്ന യുവാവ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങിനെ —
ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞാടുന്ന അതിമനോഹരമായ ചിത്രത്തിനെ അതിക്രൂരമായി ആക്രമിക്കുന്നവരോട് , ഇത് തമിഴ് നാടല്ല , കേരളമാണ് എന്നോർക്കുക. സിനിമ പ്രവർത്തകനായ മകന്റെ നിർബന്ധത്തിനു വഴങ്ങിയാണ് മിനിഞ്ഞാന്ന് എറണാകുളം ലുലുവിൽ പോയി മരക്കാർ കണ്ടത്. സാമൂഹ്യ മാധ്യമങ്ങളിൽ ഒറ്റയ്ക്കും കൂട്ടായും മരയ്ക്കാറിനെതിരെ വാളോങ്ങിയവർ ഏറെയാണ്. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് ആശങ്കയുണ്ടായിരുന്നു ഈ ചിത്രത്തെ കുറിച്ച് – എന്തായാലും ട്രെയിൻ വരുന്നതു വരെ സമയം കൊല്ലാമല്ലോ എന്ന് കരുതി കയറിയതാണ്.