തിരുവല്ല: സി.പി.ഐ.എം പെരിങ്ങ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം കാരണമാണെന്ന് പ്രതികള്‍. പ്രതികളെ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെയാണ് പ്രതികരണമുണ്ടായിരിക്കുന്നത്.
ഒരുതരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായും തങ്ങള്‍ക്ക് ബന്ധമില്ലെന്നും സ്വയരക്ഷയ്ക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും പ്രതികള്‍ പറഞ്ഞു.
സന്ദീപുമായി വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടി അല്ല കൊല നടത്തിയതെന്നും ജിഷ്ണു പറഞ്ഞു.
താന്‍ ഒരുവര്‍ഷം മുമ്പ് പാര്‍ട്ടിവിട്ടുവെന്നും തനിക്ക് വധഭീഷണിയുണ്ടെന്നും ജിഷ്ണു കോടതിയില്‍ പറഞ്ഞു.
കേസിലെ അഞ്ച് പ്രതികളേയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. കേസിലെ പ്രതികളെ എട്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.