റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്തെ മുതിര്‍ന്ന പൗരന്മാരില്‍ പകുതിയിലധികം പേരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു കഴിഞ്ഞതായി കേന്ദ്ര സർക്കാർ

December 6, 2021 - 10:25 am

ന്യൂഡൽഹി: ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാരില്‍ പകുതിയിലധികം പേരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു കഴിഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍.

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. 84.8 ശതമാനം മുതിര്‍ന്ന പൗരര്‍ ഒരു ഡോസ് വാക്‌സിനും സ്വീകരിച്ചുകഴിഞ്ഞുവത്രേ. ഇതോടെ കൊവിഡ് 19മായുള്ള പോരാട്ടത്തില്‍ നാം വിജയം കൈവരിക്കുമെന്നതില്‍ ഉറപ്പ് അനുഭവപ്പെടുന്നുവെന്നും മന്ത്രി പ്രതികരിച്ചു.

ഇതുവരെ 127.61 കോടി ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തതെന്നും ആകെ 1,32,44,514 സെഷനുകള്‍ ഇതിനായി എടുത്തുവെന്നും ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. കുട്ടികള്‍ക്കുള്ള വാക്‌സിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമാകാത്തത് ഇപ്പോഴും വലിയ തോതിലുള്ള ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

പ്രത്യേകിച്ച് പുതിയ കൊവിഡ് വൈറസ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭ്യമല്ലാതിരിക്കുന്നത് എത്തരത്തിലാണ് തിരിച്ചടിയാവുകയെന്നതാണ് ആശങ്ക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *