കോടിയേരി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിവരുന്നു. ഒരു വര്‍ഷത്തിനു ശേഷമാണ് മടങ്ങിവരവ്. തിരിച്ചുവരവിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കി.

നവംബര്‍ 22നാണ് കോടിയേരി അവധിയില്‍ പ്രവേശിച്ചത്. ആരോഗ്യകാരണങ്ങള്‍ എന്നു പറഞ്ഞാണ് അവധിയില്‍ പ്രവേശിച്ചത്. എന്നാല്‍ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലയതിനു പിന്നാലെയാണ് കോടിയേരി സ്ഥാനമൊഴിഞ്ഞത്. ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുന്നത്.

Share
അഭിപ്രായം എഴുതാം