ഒമിക്രോണ്‍: ആഘാതം കുറവ്, പക്ഷെ പകര്‍ച്ച അതിവേഗമെന്നും ലോകാരോഗ്യ സംഘടന

ജനീവ: കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ പേരില്‍ ആധിവേണ്ടെന്നു ലോകാരോഗ്യ സംഘടന. രോഗബാധിതരില്‍ 85 ശതമാനത്തിനും രോഗലക്ഷണങ്ങളില്ലായിരുന്നെന്നു ഡബ്ല്യൂ.എച്ച്.ഒ. വക്താവ് വെളിപ്പെടുത്തി. കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തേക്കാള്‍ ഒമികോണിനു വ്യാപനശേഷി കൂടുതലാണ്. എന്നാല്‍, ആശുപത്രികളില്‍ കിടത്തിചികിത്സ വേണ്ടിവന്നവരുടെ എണ്ണം ഡെല്‍റ്റയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്.ഒരു ഡോസ് വാക്സിന്‍ പോലും ലഭിക്കാത്തവരെയാണു രോഗം കാര്യമായി ബാധിച്ചത്. ഓമിക്രോണ്‍ വ്യാപിച്ച ദക്ഷിണാഫ്രിക്കയിലെ ഗൗതങ് പ്രവിശ്യയില്‍ ആശുപത്രി ചികിത്സ വേണ്ടിവന്ന 87 ശതമാനം പേരും ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. രണ്ട് ഡോസ് വാക്സിനെടുത്തവരില്‍ ആശുപത്രി ചികിത്സ വേണ്ടിവന്നത് വളരെകുറച്ചുപേര്‍ക്കു മാത്രമാണ്. െഫെസര്‍ വാക്സിന്‍ ഒമിക്രോണിനെതിരേ 90 ശതമാനം ഫലപ്രദമാണെന്ന് ഇസ്രയേലും അറിയിച്ചു.ബോട്സ്വനയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച 19 പേരില്‍ 16 പേരിലും രോഗലക്ഷണം പ്രകടമായില്ല. രോഗംബാധിച്ചവരില്‍ 90 ശതമാനം പേരും ഇതോടകം ആരോഗ്യം വീണ്ടെടുത്തതായി ബോട്സ്വന ആരോഗ്യമന്ത്രാലയം ആക്ടിങ് ഡയറക്ടര്‍ ഡോ. പമീല സ്മിത്ത് ലോറന്‍സ് അറിയിച്ചു. ഒമിക്രോണ്‍ ബാധിച്ചവരിലാര്‍ക്കും ശ്വാസതടസം, രുചിയും ഗന്ധവും തിരിച്ചറിയുന്നതില്‍ പ്രയാസം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടില്ലെന്നു ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചെയര്‍പഴ്സണ്‍ ആ ിക് എറ്റ്സി പറഞ്ഞു. പേശീവേദന, പനി, തലവേദന, വരണ്ട ചുമ എന്നീ ലക്ഷണങ്ങള്‍ ഓമിക്രോണ്‍ രോഗികള്‍ക്കുണ്ടെന്നും അവര്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ ഒമിക്രോണ്‍ വ്യാപിച്ച മേഖലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിനു മുകളിലാണ്. രാജ്യത്ത് ഇതുവരെ 23.8 ശതമാനം പേര്‍ക്കു മാത്രമാണു രണ്ട് ഡോസ് വാക്സിനും ലഭിച്ചിട്ടുള്ളൂ. വാക്സിനേഷന്‍ വേഗത്തിലാക്കാനുള്ള നീക്കത്തിലാണു ദക്ഷിണാഫ്രിക്ക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →