ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് സൗദി വെള്ളക്ക. ഓപ്പറേഷൻ ജാവയ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബർ പകുതിയോടെ ആരംഭിച്ച് നവംബർ പകുതിയോടെ പൂർത്തിയായി.
സിനിമയെക്കുറിച്ച് സംവിധായകരിൽ മൂർത്തിയുടെ വാക്കുകൾ.
ഞങ്ങൾ സൗദി വെള്ളക്കയുടെ ഷൂട്ടിങ് പൂർത്തിയാക്കി എന്ന് പറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്. എത്ര മനോഹരമായ അനുഭവങ്ങളായിരുന്നു അത്. മികച്ച അഭിനേതാക്കൾ, വിവേകമുള്ള സാങ്കേതിക വിദഗ്ധർ, മികച്ച പ്രൊഡക്ഷൻ ബാക്കപ്പ്, എന്നിവർ മികച്ച വെള്ളക്ക നിമിഷങ്ങൾ പകർത്താൻ സഹായിച്ചു. നന്ദി എല്ലാവർക്കും ഒരുപാട് നന്ദി.
ഗിമ്മിക്കുകളും ട്വിസ്റ്റുകളും ഇല്ലാത്ത ശുദ്ധമായ ഈ ചിത്രം നിങ്ങളെ ആഴത്തിൽ ചിന്തിപ്പിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. തരുൺ മൂർത്തി കുറിച്ചു.