കൊട്ടിയൂർ പീ‍ഡനക്കേസ്; പ്രതി റോബിൻ വടക്കുംചേരിക്ക് ശിക്ഷാ ഇളവ്

കൊച്ചി: കൊട്ടിയൂർ പീ‍ഡനക്കേസ് പ്രതി മുൻ വൈദികൻ റോബിൻ വടക്കുംചേരിക്ക് ശിക്ഷാ ഇളവ്. 20 വ‍ർഷം തടവുശിക്ഷ 10 വർഷമാക്കി ഹൈക്കോടതി വെട്ടിക്കുറച്ചു. പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 20 വർഷം വീതം മുന്ന് വകുപ്പുകളിലായി 60 വർഷം തടവാണ് തലശേരി പോക്സോ കോടതി നേരത്തെ വിധിച്ചത്.

ശിക്ഷ 20 വർഷമായി ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും ഉത്തരവിലുണ്ടായിരുന്നു. ഇത് ചോദ്യംചെയ്തും ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് റോബിൻ വടക്കുംചേരി ഹൈക്കോടതിയെ സമീപിച്ചത്. പോക്സോ, ബലാത്സംഗക്കുറ്റങ്ങൾ നിലനിൽക്കുമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് നാരായണ പിഷാരടി ഈ കുറ്റങ്ങൾക്ക് വിചാരണക്കോടതി വിധിച്ച 20 വ‍ർഷം തടവ് 10 വർഷമാക്കി വെട്ടിച്ചുരുക്കി.

വിചാരണക്കോടതി ശിക്ഷിച്ച മൂന്നുലക്ഷം രൂപയുടെ പിഴ ഒരു ലക്ഷമാക്കി കുറച്ചിട്ടുമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →