ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ വേഗത്തിലെത്താവുന്ന തരത്തില്‍ ചൈനീസ് നിര്‍മ്മാണം

ന്യൂഡല്‍ഹി: ലഡാക്ക് കിഴക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ചൈനീസ് സൈന്യം റോഡുകളും പുതിയ ഹൈവേകളും നിര്‍മിക്കുന്നതായി റിപോര്‍ട്ട്. കിഴക്കന്‍ ലഡാക്കിലെ അക്സി ചൈന പ്രദേശത്താണ് റോഡുകളും ഹൈവേകളും നിര്‍മിച്ചിരിക്കുന്നത്. പുതിയതായി നിര്‍മിച്ച റോഡ് വഴി സൈന്യത്തിന് വളരെ പെട്ടെന്ന് യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ എത്താമെന്നതാണ് മെച്ചം. റോഡുകള്‍ക്കു പുറമെ ഈ പ്രദേശങ്ങളില്‍ ഏതാനും എയര്‍ സ്ട്രിപ്പുകളും സൈനിക ബേസുകളും നിര്‍മിച്ചിട്ടുണ്ട്. കഷഗര്‍, ഗാര്‍ ഗുന്‍സ, ഹോട്ടന്‍ തുടങ്ങിയ സൈനിക കേന്ദ്രത്തിന് പുറമെയാണ് പുതുതായി നിര്‍മിക്കുന്ന മിസൈല്‍ റെജിമെന്റ്. തിബത്ത് ഓട്ടോണമസ് റീജിയനില്‍ ചൈനീസ് സൈന്യം കനത്ത രീതിയല്‍ ആയുധം വിന്യസിപ്പിച്ചിട്ടുണ്ട്. ഡ്രോണ്‍ നിരീക്ഷണവും ശക്തിപ്പെടുത്തി. തിബത്തന്‍ ജനതയെ റിക്രൂട്ട് ചെയ്ത് അതിര്‍ത്തിയില്‍ പാര്‍പ്പിക്കുന്ന തന്ത്രം ഇപ്പോഴും തുടരുന്നുണ്ട്. വന്‍കരയില്‍ നിന്നുള്ള സൈനികര്‍ക്ക് തിബത്തന്‍ പ്രദേശങ്ങളില്‍ സൈനിക നീക്കം നടത്താന്‍ ബുദ്ധിമുട്ടായതിനാലാണ് പുതിയ തന്ത്രം പരീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അതിര്‍ത്തിയില്‍ ചൈന വലിയ സൈനിക സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Share
അഭിപ്രായം എഴുതാം