കാസർകോട്: തെക്കില്‍പറമ്പ ഗവ. സ്‌കൂളില്‍ പെന്‍ഫ്രണ്ട് പദ്ധതിക്ക് തുടക്കം

കാസർകോട്: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പിലാക്കി വരുന്ന പെന്‍ഫ്രണ്ട് പദ്ധതിക്ക് തെക്കില്‍പറമ്പ ഗവ യു പി സ്‌കൂളില്‍ തുടക്കമായി. ഉപയോഗ ശൂന്യമായ പേനകള്‍ ശേഖരിച്ച് പുനചംക്രമണത്തിന് കൈമാറുക, വിദ്യാര്‍ത്ഥികളില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അവബോധം വളര്‍ത്തുക, ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പേനകളുടെ ഉപയോഗം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഹരിത കേരളം മിഷന്‍ ‘പെന്‍ഫ്രണ്ട്’ എന്ന പദ്ധതി ആവിഷ്‌കരിച്ചത്. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.സുബ്രഹ്‌മണ്യന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എം.രാഘവന്‍ വലിയ വീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. സി. ഹരിദാസന്‍ പദ്ധതി വിശദീകരണം നടത്തി.പി ടി എ വൈസ് പ്രസിഡന്റ് പി.സി നസീര്‍ പി ടി എ അംഗങ്ങള്‍ അദ്ധ്യാപകര്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രഥമാധ്യാപിക സതീദേവി സ്വാഗതവും രാധ.ജെ.എന്‍ നന്ദിയും പറഞ്ഞു.

Share
അഭിപ്രായം എഴുതാം