ഒറ്റിന്റെ ചിത്രീകരണം പൂർത്തിയായി

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ദ്വി ഭാഷ ചിത്രമായ ഒറ്റിന്റെ 63 ദിവസത്തെ ചിത്രീകരണം പൂർത്തിയായി. കൊവിഡ് കാലത്ത് കേരളത്തിനു പുറത്തുള്ള വ്യത്യസ്തമായ ലൊക്കേഷനുകളിൽ ആയിരുന്നു ചിത്രീകരണം.

മലയാളത്തിലും തമിഴിലുമായി എത്തുന്ന ഈ ദ്വിഭാഷ ചിത്രത്തിൽ
അരവിന്ദ് സ്വാമി ഒരു പ്രധാന കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് അരവിന്ദ് സ്വാമി കുഞ്ചാക്കോബോബൻ ചിത്രത്തിലൂടെ മോളിവുഡിലേക്ക് എത്തുന്നത്.

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ത്രില്ലർ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിൽ അരവിന്ദ് സ്വാമി ശക്തമായ ഒരു കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിക്കുന്നത്. തെലുങ്ക് നടിയായ ഈഷാ റെബ്ബയാണ് നായികയായി എത്തുന്നത്.

ദി ഷോ പീപ്പിൾ ന്റെ ബാനറിൽ തമിഴ് താരമായ ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം പി ഫെല്ലിനി, തിരക്കഥ എസ്‌ സജീവ്, എന്നിവർ നിർവഹിക്കുന്നു.

Share
അഭിപ്രായം എഴുതാം