ഫസൽ വധക്കേസ്; കുപ്പി സുബീഷിനെ കൊണ്ട് കള്ളമൊഴി പറയിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സി.ബി.ഐ

തിരുവനന്തപുരം: ഫസൽ വധക്കേസില്‍ കുപ്പി സുബീഷിനെ കൊണ്ട് കള്ളമൊഴി പറയിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സി.ബി.ഐ. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്. എസാണെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസ് കള്ളമൊഴി രേഖപ്പെടുത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തല്‍.

കേസ് അന്വേഷിച്ച ഡി.വൈ.എസ്.പി പി.പി സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം. കെ.പി സുരേഷ് ബാബു എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.

ഫസൽ വധക്കേസിലെ തുടരന്വേഷണ റിപ്പോർട്ട് സി.ബി.ഐ കോടതിയില്‍ സമർപ്പിച്ചിരുന്നു. ഫസലിന്റെ വധത്തിന് പിന്നിൽ ആർ.എസ്.എസാണെന്ന ആരോപണം ശരിയല്ലെന്നും ആര്‍.എസ്.എസാണെന്ന സുബീഷിന്റെ വെളിപ്പെടുത്തൽ കസ്റ്റഡിയിൽ വെച്ച് പറയിപ്പിച്ചതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കൊടി സുനിയും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നും സി.പി.എം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും പങ്കുണ്ടെന്നും തുടരന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഇതോടെ ആദ്യ അന്വേഷണ റിപ്പോർട്ട് ശരിയാണെന്നാണ് സി.ബി.ഐ വിലയിരുത്തല്‍. 2016 നവംബര്‍ 17നാണ് സുബീഷിനെ വടകരയ്ക്ക് സമീപം കാര്‍ തടഞ്ഞ് നിര്‍ത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്.

എന്നാല്‍ സി.ബി.ഐ റിപ്പോര്‍ട്ട് തെറ്റാണെന്ന് പ്രതി കാരായി രാജന്‍ ആരോപിച്ചിരുന്നു. മൊഴി നൽകുന്നതിന് രണ്ട് വർഷം മുമ്പെ ലഭിച്ച സുബീഷിന്റെ ഫോൺ സംഭാഷണത്തിൽ ശബ്ദ പരിശോധനയും ശാസ്ത്രീയ പരിശോധനയും നടത്തുന്നില്ല. അന്ന് ലഭിച്ച സംഭാഷണം സുബീഷ് ആരുടെ സമ്മർദത്തിലാണ് പറഞ്ഞതെന്നും രാജന്‍ ചോദിച്ചിരുന്നു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →