കോട്ടയം : കാറിലെത്തിയ യുവാവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. രാവിലെ ജോലി സ്ഥലത്തേക്കു പോകുംവഴി കോട്ടയം മുട്ടമ്പലം റെയിൽവെ ക്രോസിന് സമീപത്തായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം വീട്ടിൽ ഹരികൃഷ്ണൻ പത്മനാഭൻ (37) ആണ് മരിച്ചത്.
രാവിലെ 10 മണിയോടെ റെയിൽവേ ഗേറ്റിന്റെ ഭാഗത്തു കാറിലെത്തിയ ഹരികൃഷ്ണൻ, വാഹനം നിർത്തി പുറത്തിറങ്ങി ഫോൺ വിളിച്ചുകൊണ്ടു റെയിൽവേ ട്രാക്കിലേക്ക് നടന്നു. ട്രെയിൻ വന്നപ്പോൾ മുന്നിലേക്കു ചാടുകയായിരുന്നെന്നും ദൃക്സാക്ഷികൾ പറഞ്ഞു. കോട്ടയത്ത് ഇരുചക്ര വാഹന ഷോറൂമിൽ ജനറൽ മാനേജറായിരുന്നു. ലക്ഷ്മിയാണു ഭാര്യ. ഇവർക്കു രണ്ടു മക്കളാണുള്ളത്.

