വിനീത് ശ്രീനിവാസൻ ചിത്രമായ തട്ടത്തിൻ മറയത്തിലൂടെ 2012 ൽ മലയാള ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ച നടനാണ് നിവിൻപോളി .ചെറുപ്പത്തിൽതന്നെ സിനിമ സ്വപ്നം കണ്ടു നടന്നിരുന്ന നിവിൻപോളി സിനിമയിൽ ഗോഡ്ഫാദർമാരില്ലാത്ത നടനാണ്.
എൻജിനീയറിങ് പഠനം പൂർത്തിയാക്കി ഇൻഫോസിസിൽ ജോലി ചെയ്തിരുന്ന നിവിൻപോളി ആ ജോലി രാജി വെച്ചിട്ടാണ് സിനിമയിലേക്ക് ഇറങ്ങാൻ തീരുമാനിച്ചത്. ആ തീരുമാനത്തെ നിവിന്റെ മാതാപിതാക്കൾ അടക്കം വീട്ടിലുള്ള എല്ലാവരും ചോദ്യംചെയ്തു. സ്ഥിര വരുമാനമായി നല്ല രീതിയിൽ ശമ്പളം കിട്ടുന്ന ഈ ജോലി രാജി വെക്കണോ എന്നായിരുന്നു അന്ന് എല്ലാവരും ചോദിച്ചിരുന്നത്.
എന്നാൽ അന്ന് ഭാര്യയായ റിന്ന നിവിനൊപ്പം നിന്നുകൊണ്ട് സ്വന്തം സ്വപ്നത്തിനു വേണ്ടി ഇഷ്ടമുള്ളത് ചെയ്യാൻ പറയുകയായിരുന്നു. എൻജിനീയറിങ്ങിന് പഠിക്കുമ്പോൾ തുടങ്ങിയ പ്രണയമാണ് നിവിൻപോളിയും റിന്നയും ജീവിതത്തിൽ ഒന്നിക്കാൻ കാരണമായത്.