തൃശ്ശൂർ: ചേലക്കരയുടെ വികസന പദ്ധതികൾക്ക് മാറ്റേകുന്ന വാഴക്കോട് – പ്ലാഴി സംസ്ഥാന പാതയുടെ നിർമ്മാണോദ്ഘാടനം നവംബർ 15ന്. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡിന്റെ നിർമ്മാണോദ്ഘാടനം വാഴക്കോട് സെന്ററിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. പട്ടികജാതി-വർഗ-പിന്നാക്ക – ദേവസ്വം – പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. വാഴക്കോട് സെന്ററിൽ നിന്ന് തുടങ്ങി മുള്ളൂർക്കര – പാഞ്ഞാൾ – ചേലക്കര – പഴയന്നൂർ – കൊണ്ടാഴി ഗ്രാമപഞ്ചായത്തുകളിലൂടെ കടന്ന് പ്ലാഴി പാലം വരെ 22.72 കിലോമീറ്ററാണ് റോഡിന്റെ ദൂരം. 142.58 കോടി രൂപയാണ് റോഡിനായി ചെലവിടുക. 7 മീറ്റർ ടാറിങ്ങ്, ഡ്രെയിനേജ്, നൂതന സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിയാണ് നിർമ്മാണം. 18 മാസം കൊണ്ട് പണി പൂർത്തിയാക്കാനാണ് കരാർ. തുടർന്ന് 5 വർഷം പരിപാലനവും കരാറുകാരുടെ ചുമതലയാണ്.
തൃശ്ശൂർ: വാഴക്കോട് – പ്ലാഴി സംസ്ഥാന പാതയുടെ നിർമ്മാണോദ്ഘാടനം നവംബർ 15ന്
