റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

അന്താരാഷ്ട്ര വിപണിയില്‍ മൂന്നാം തവണയും ക്രൂഡ് ഓയില്‍ വിലയിടിഞ്ഞു

November 15, 2021 - 8:47 pm

ടെക്‌സാസ്: ക്രൂഡ് ഓയിലിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ മൂന്നാം തവണയും ഇടിഞ്ഞു. അമേരിക്കയില്‍ നിന്നും ഉടന്‍ തന്നെ ക്രൂഡ് ഓയില്‍ വിതരണം ആരംഭിക്കുമെന്ന പ്രഖ്യാപനം വന്നതോടെയാണിത്. അമേരിക്കയില്‍ നാണയപ്പെരുപ്പം ഉയരുകയും പെട്രോള്‍ വില വര്‍ധനക്ക് കാരണമാവുകയും ചെയ്തതോടെ രാജ്യത്തെ റിസര്‍വ് സ്ട്രാറ്റജിക് പെട്രോളിയം ഉപയോഗിക്കുമെന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനമാണ് വിലയിടിവിന് കാരണമായത്. വിപണിയില്‍ വന്‍ ഇടിവ് നേരിട്ടതോടെ എണ്ണ ഉത്പാദന രാജ്യങ്ങളുടെ കൂട്ടായ ‘ഒപെക്’ നാലാം പാദത്തിലെ ആഗോള എണ്ണ ഉത്പാദനം പ്രതിദിനം 3,30,000 ബാരലായി കുറക്കുകയും ചെയ്തു,ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ക്ക് 58 സെന്റ് ഇടിഞ്ഞ് ബാരലിന് 81.59 ഡോളറിലെത്തി. യു എസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് 0.7 ശതമാനം കുറഞ്ഞ് 80.21 ഡോളറിലെത്തി.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *