ന്യൂഡല്‍ഹി: ഇഡി, സിബിഐ ഡയറക്ടര്‍മാരുടെ കാലാവധി അഞ്ച് വര്‍ഷമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇവരുട കാലാവധി നീട്ടുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഇറക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിലവില്‍ രണ്ട് വര്‍ഷമാണ് കേന്ദ്ര ഏജന്‍സി തലവന്മാരുടെ കാലാവധി. കാലാവധി നീട്ടുന്നത് സംബന്ധിച്ച രണ്ട് ഓര്‍ഡിനന്‍സുകളിലും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചുവെന്ന് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഓര്‍ഡിനന്‍സ് പ്രകാരം അന്വേഷണ ഏജന്‍സികളുടെ തലവന്മാരുടെ കാലാവധി രണ്ട് വര്‍ഷം പൂര്‍ത്തിയായശേഷം ഓരോ വര്‍ഷം വീതം മൂന്ന് തവണ നീട്ടാം. നിലവില്‍ 1985 ബാച്ചിലെ ഐപിഎസ് ഓഫീസറായ സുബോധ് കുമാര്‍ ജെയ്സ്വാളാണ് സിബിഐ തലവന്‍. 2021 മെയ് മാസത്തിലാണ് അദ്ദേഹത്തെ രണ്ടു വര്‍ഷത്തേക്ക് നിയമിച്ചത്. ഐആര്‍എസ് ഉദ്യോഗസ്ഥനായ സഞ്ജയ് കുമാര്‍ മിശ്രയാണ് നിലവില്‍ ഇഡി മേധാവി. 2018 നവംബറിലാണ് അദ്ദേഹത്തെ നിയമിച്ചത്. 2020 നവംബറില്‍ അദ്ദേഹത്തിന്റെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്കുകൂടി നീട്ടിയിരുന്നു.