ചാവക്കാട് : വര്‍ക്കഷോപ്പിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ച് ബൈക്കുകള്‍ അജ്ഞാതര്‍ തീവച്ച് നശിപ്പിച്ചു. ദേശീയപാതയില്‍ തിരവത്ര സ്‌കൂളിന് സമീപം അമ്പലത്ത് താനപ്പറമ്പില്‍ വഹാബിന്റെ ഉടമസ്ഥതയിലുളള ബാബാ ടുവീലര്‍ ഗാരേജിലെ ബൈക്കുകളാണ് അഗ്നിക്കിരയാക്കിയത്.
2021 നവംബര്‍ 13 ശനിയാഴ്‌ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. റിപ്പയറിംഗിനായി ഗാരേജിന് പുറത്ത് നിര്‍ത്തിയിരുന്ന ബൈക്കുുകളാണിവ. യാത്രക്കാരായ കോഴിക്കോട് സ്വദേശികളാണ് ബൈക്ക് കത്തുന്നത് കണ്ട് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചറിയിച്ചത്. ഗുരുവയൂരില്‍നിന്ന് അഗ്നിശമന സേന എത്തി തീയണച്ചു. എട്ടോളം ബൈക്കുകളാണ് പുറത്ത് നിര്‍ത്തിയിട്ടിരുന്നത്.