എറണാകുളം: ഭൂമിയേറ്റെടുക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കും

എറണാകുളം: ജില്ലയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കാവശ്യമായ ഭൂമിയേറ്റെടുക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ജില്ലാ കളക്ടർ ജാഫർ മാലിക്ക് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കളക്ട്രേറ്റിൽ ചേർന്ന  അടിസ്ഥാനസൗകര്യ വികസന അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദഹം.

ഭൂമിയേറ്റെടുക്കൽ വിഭാഗം ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. ജീവനക്കാർ കുറവുള്ള  ഓഫീസുകൾക്ക് ആവശ്യമായ താത്കാലിക ജീവനക്കാരെ നിയമിക്കാൻ മുൻപുതന്നെ അനുമതി നൽകിയിട്ടുണ്ട്. എല്ലാ മാസവും പ്രധാന പദ്ധതികളുടെ അവലോകന യോഗം ചേരും. 

കൃത്യമായ ഇടവേളകളിൽ ജില്ലയിലെ എല്ലാ ഭൂമയേറ്റെടുക്കൽ വിഭാഗം ഓഫീസുകളിലും പരിശോധന നടത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ പി.ബി സുനിൽ ലാൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം