തേക്ക് തടി ചില്ലറ വിൽപ്പന

തിരുവനന്തപുരം തടി വിൽപ്പന ഡിവിഷനു കീഴിലുള്ള തെന്മല ഗവൺമന്റ് തടി ഡിപ്പോയിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള തേക്ക് തടിയുടെ ചില്ലറ വിൽപ്പന നവംബർ 18ന് ആരംഭിക്കും. വീട് നിർമിക്കുന്നതിനുള്ള അംഗീകരിച്ച പ്ലാൻ, അനുമതി, സ്‌കെച്ച് എന്നിവയുടെ പകർപ്പ്, തിരിച്ചറിയൽ കാർഡ്, പാൻ കാർഡ് എന്നിവ സഹിതം പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ ഡിപ്പോയിലെത്തി തടി വാങ്ങാം. അഞ്ചു ക്യു. മീറ്റർ തേക്ക് തടിവരെയാണ് വാങ്ങാൻ കഴിയുക. കൂടുതൽ വിവരങ്ങൾക്ക് 0475 2910240.

Share
അഭിപ്രായം എഴുതാം