മരയ്ക്കാർ എന്ന ചിത്രത്തിന്റെ എഡിറ്റിംഗ് പൂർത്തിയാക്കിയശേഷം ആദ്യമായി മോഹൻലാൽ കുടുംബത്തോടൊപ്പം പ്രിവ്യു ഷോ കണ്ടു. ചെന്നൈയിൽ വച്ച് നടത്തിയ പ്രിവ്യൂ ഷോയുടെ റിപ്പോർട്ട് അനുസരിച്ച് ചിത്രം അതിഗംഭീരം ആണെന്നാണ് സൂചന.
നടി ലിസിയുടെ ഉടമസ്ഥതയിലുള്ള ഫോർ ഫ്രെയിംസ് ഡബ്ബിങ് സ്റ്റുഡിയോ യിൽ വച്ച് നടത്തിയ സ്ക്രിനിംഗിൽ മോഹൻലാലിനോടൊപ്പം സുചിത്ര മോഹൻലാൽ , പ്രണവ് മോഹൻലാൽ , ആന്റണി പെരുമ്പാവൂർ, വിനീത് ശ്രീനിവാസൻ , എന്നിങ്ങനെ ഇരുപതോളം പേർ മാത്രമാണ് പ്രിവ്യുഷോ കാണാൻ ഉണ്ടായിരുന്നത്.
ചിത്രത്തിന്റെ എല്ലാ വിഭാഗങ്ങളും ഹോളിവുഡ് ലെവലിലാണ് ഒരുക്കിയിരിക്കുന്നത്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മരക്കാർ ഒരു ഉത്സവം തന്നെയാകും. ഈ ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഇതൊരു നാഴികക്കല്ലാകും.
മരയ്ക്കാർ എന്ന ചിത്രത്തിൽ ആദ്യത്തെ 45 മിനിറ്റ് മരക്കാറായി എത്തുന്നത് പ്രണവ് ആണെങ്കിൽ പിന്നീടങ്ങോട്ട് ചിത്രത്തിലുടനീളം കുഞ്ഞാലി മരയ്ക്കാറായി നിറഞ്ഞാടുന്നത് മോഹൻലാൽ തന്നെയാണ്.
ചെന്നൈയിലെ വെള്ളപ്പൊക്കത്തി നിടയിലും പ്രൈവറ്റ് സ്ക്രീനിങ് എത്തിയത് വെറുതെയായില്ല എന്നും ഈ ചിത്രത്തിൻറെ സഹ നിർമ്മാതാവ് എന്ന നിലയിൽ എൻറെ പ്രതീക്ഷകൾക്കൊത്ത് ചിത്രം ഉയർന്നു എന്നും സി ജെ റോയ് സിനിമ കണ്ട ശേഷം പറഞ്ഞു.