കമ്പിത്തിരിയും പൂത്തിരിയും ബാഗേജിൽ കരുതിയ വിമാന യാത്രക്കാരൻ അറസ്റ്റിൽ

തൃശൂർ: ദീപാവലിക്ക് ബാക്കി വന്ന കമ്പിത്തിരിയും പൂത്തിരിയും ഗൾഫിലെ കുട്ടികൾക്ക് കൊടുക്കാൻ ബാഗേജിൽ കരുതിയ വിമാന യാത്രക്കാരൻ അറസ്റ്റിൽ. തൃശൂർ ചാവക്കാട് സ്വദേശി അർഷാദാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായത്.

ലീവിന് ശേഷം മടങ്ങുമ്പോൾ ഗൾഫിലേക്ക് കൊണ്ടുപോകാനായി ദീപാവലിയാഘോഷം കഴിഞ്ഞ് ബാക്കി വന്ന ഏതാനും കമ്പിത്തിരിയും പൂത്തിരിയും ബാഗിലെടുത്ത് വയ്ക്കുകയായിരുന്നു. ബാഗേജ് സ്ക്രീനിങ്ങ് മെഷ്യനിൽ കയറ്റിയപ്പോഴാണ്‌ സ്‌ഫോടകവസ്തു കണ്ടെത്തിയത്.

തുടർന്ന് ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. വിമാനയാത്രയിൽ അനധികൃതമായി സ്ഫോടക വസ്തു കൈവശം വച്ചതിന് പോലീസ് ഇയാൾക്കെതിരെ കേസെടുക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →