ബിഹാറില്‍ വീണ്ടും മദ്യദുരന്തം: രണ്ട് മരണം, പലരുടെയും കാഴ്ച നഷ്ടമായി

പട്ന: ബിഹാറില്‍ വീണ്ടും മദ്യദുരന്തം. ചൊവ്വാഴ്ച മുസഫര്‍പൂര്‍ ജില്ലയിലെ കാന്തിയില്‍ രണ്ടുപേര്‍ വ്യാജ മദ്യം കഴിച്ച് മരിച്ചു. സിരസിയ ഗ്രാമക്കാരാണ് ഇവര്‍. നാല് പേര്‍ മരിച്ചതായും റിപോര്‍ട്ടുകളുണ്ട്. മദ്യം കഴിച്ച അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് മരിച്ചതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായി പറഞ്ഞതിനെത്തുടര്‍ന്ന് ജുറാന്‍ ചാപ്ര പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. സംഭവത്തില്‍ എക്സൈസ് വിഭാഗം അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞയാഴ്ച ബിഹാറില്‍ രണ്ട് ജില്ലകളിലായി വ്യാജ മദ്യം കഴിച്ച് 33 പേര്‍ മരിച്ചിരുന്നു. നിരവധി പേര്‍ക്ക് അസുഖം ബാധിക്കുകയും ചെയ്തു. ഗോപാല്‍ഗഞ്ച്, വെസ്റ്റ് ചമ്പാരണ്‍ ജില്ലകളിലാണ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. മദ്യനിരോധനമുള്ള സംസ്ഥാനമാണു ബിഹാര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →