കാസർകോട്: മടിക്കൈ ഗ്രാമ പഞ്ചായത്തില്‍ ‘ടീച്ചറും കുട്ട്യോളും ‘പദ്ധതിയ്ക്ക് തുടക്കം

കാസർകോട്: ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഹരിതകര്‍മ്മസേന വഴി നടപ്പിലാക്കുന്ന ‘ടീച്ചറും കുട്ട്യോളും’ പദ്ധതിക്ക് മടിക്കൈ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി. പ്രകാശന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അബ്ദുള്‍ റഹ്‌മാന്‍, മടിക്കൈ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി. സത്യ, രമ പദ്മനാഭന്‍, ടി. രാജന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ. ലക്ഷ്മി, ടി.എസ്. സതീശന്‍, കെ.വി സച്ചിന്‍, പി. സജിനി, കേശവന്‍, ഷജിന്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ വാര്‍ഡിലേയും ഹരിത കര്‍മ്മ സേനാംഗങ്ങള്‍ അതാത് വാര്‍ഡിലെ കുട്ടികള്‍ക്ക് വിവിധ തരത്തിലുളള പ്ലാസ്റ്റിക്കുകളെ പരിചയപ്പെടുത്തുകയും അവ തരംതിരിക്കുന്നതിനായുള്ള പരിശീലനം നല്‍കുകയും ചെയ്യും. 

Share
അഭിപ്രായം എഴുതാം