സര്‍ക്കാര്‍ ജീവനക്കാര്‍ ബുധനാഴ്‌ചകളില്‍ കൈത്തറി വസ്‌ത്രം ധരിക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം ; സര്‍ക്കാര്‍ ജീവനക്കാര്‍ എല്ലാ ബുധനാഴ്‌ചയും കൈത്തറി വസ്‌ത്രം ധരിക്കണമെന്ന്‌ മന്ത്രി പി.രാജീവ്‌ നിയമസഭയില്‍ പറഞ്ഞു. ഇത്‌ സംബന്ധിച്ച നേരത്തെ നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും പലിക്കപ്പെട്ടില്ല. എംഎല്‍എമാരും ബുധനാഴ്‌ചകളില്‍ കൈത്തറി വസ്‌ത്രം ധരിക്കണം. സ്‌കൂള്‍ യൂണിഫോറം കൈത്തറിയാക്കിയത്‌ ഈ മേഖലക്ക്‌ വലിയ ഉണര്‍വേകി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇത്തരം ഉദ്‌പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ കൈത്തറിക്ക്‌ മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമ സഭയില്‍ വിരിപ്പുകളും മറ്റും വാങ്ങുമ്പോള്‍ കൈത്തറിക്ക്‌ മുന്‍ഗണന നല്‍കുമെന്ന്‌ സ്‌പീക്കര്‍ എംബി രാജേഷ്‌ വ്യക്തമാക്കി.

സംസ്ഥാനത്ത്‌ 75 പുതിയ ഖാദി ഷോറൂമുകള്‍ തുടങ്ങുമെന്ന്‌ മന്ത്രി രാജീവ്‌ അറിയിച്ചു. സ്‌റ്റിച്ചിംഗ്‌ ,ഓള്‍ട്ടറേഷന്‍, ലോണ്‍ട്രി സൗകര്യങ്ങളും ,പാര്‍ക്കിംഗും ഉള്‍പ്പെട ആധുനീക നിലവാരത്തിലുളള ഷോറൂമുകളായിരിക്കും ആരംഭിക്കുക. എംഎസ്‌എം ഇ മേഖലയിലെ ഉദ്‌പ്പന്നങ്ങള്‍ക്ക്‌ വിപണികണ്ടെത്തുന്നതിന്‌ അന്താരാഷ്ട്ര നിലവാരമുളള എക്‌സിബിഷന്‍ സെന്റര്‍ കാക്കനാട്ട്‌ ആരംഭിക്കും.

Share
അഭിപ്രായം എഴുതാം