ലൈംഗിക പീഡനം : രക്ഷപെട്ട പ്രതിക്കായി പോലീസ്‌ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചു

കോഴിക്കോട്‌ ; കോഴിക്കോട്‌ ബാലുശേരിയില്‍ ഏഴുവയസുകാരിയായ കുട്ടിയേയും 52കാരിയായ ഭിന്നശേഷിക്കാരിയേയും പീഡിപ്പിച്ച പ്രതിക്കായി പോലീസ്‌ അന്വേഷണം. തൃക്കുറ്റിശേരി കുന്നമ്മല്‍ പൊയില്‍ എളാങ്ങല്‍ മുഹമ്മദ്‌(46)നെയാണ്‌ പോലീസ്‌ തെരയുന്നത്‌. 2021 നവംബര്‍ 8 തിങ്ക്‌ളാഴ്‌ച രാവിലെയാണ്‌ സംഭവം.

ഭിന്നശേഷിക്കാരിയും ബന്ധുവായ പെണ്‍കുട്ടിയും മാത്രമാണ്‌ ആ സമയത്ത്‌ വീട്ടിലുണ്ടായിരുന്നത്‌. മാതാവ്‌ തൊഴിലുറപ്പിന്‌ പോയതായിരുന്നു. വീട്ടിലെത്തിയ പ്രതി പീഡിപ്പിച്ചതായി കുട്ടി പോലീസിനോട്‌ പറഞ്ഞു. കുട്ടി കുതറി ഓടിയപ്പോള്‍ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെയും ഇയാള്‍ ലൈംഗിക പീഡനത്തിന്‌ വിധേയയാക്കി. ജോലി ചെയ്യുന്ന സ്ഥലത്തു നിന്ന്‌ മുത്തശിയെ കൂട്ടിക്കൊണ്ട്‌ പെണ്‍കുട്ടി മടങ്ങിയെത്തിയപ്പോഴേക്കും പ്രതി രക്ഷപെട്ടിരുന്നു.

സംഭവ സ്ഥലത്തുനിന്നും സ്‌കൂട്ടിയില്‍ രക്ഷപെട്ട പ്രതിക്കായി പോലീസ്‌ ലുക്കൗട്ട്‌ നോട്ടീസ്‌ പുറത്തിറക്കി. പെണ്‍കുട്ടിയെയും ഭിന്ന ശേഷിക്കാരിയെയും താമരശേരി മജിസ്‌ട്രേറ്റിന്‌ മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി എടുത്തു.

Share
അഭിപ്രായം എഴുതാം