കാസർകോട്: കൃഷിഭൂമി വാങ്ങാൻ ധനസഹായം

കാസർകോട്: പട്ടികജാതിയിലെ ദുർബല വിഭാഗത്തിൽപ്പെടുന്നവർക്ക് കൃഷിഭൂമി വാങ്ങാനുള്ള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയിലെ പഞ്ചായത്ത്/നഗരസഭയിലെ പട്ടികജാതിയിലെ ദുർബല വിഭാഗമായ വേടൻ, നായാടി, കള്ളാടി, ചക്ലിയൻ, അരുന്ധതിയാർ എന്നീ വിഭാഗക്കാർക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷകർ 55 വയസ്സിൽ താഴെ പ്രായമുള്ളവരായിരിക്കണം. 10 സെന്റ് ഭൂമിയിൽ കൂടുതൽ സ്വന്തം പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ കൈവശം ഉള്ളവർക്ക് അർഹതയുണ്ടാകില്ല. കുറഞ്ഞത് 25 സെന്റ് കൃഷി ഭൂമി വാങ്ങാൻ പരമാവധി 10 ലക്ഷം വരെ അനുവദിക്കും. കാർഷികവൃത്തിയിൽ മുൻപരിചയമുള്ളവർക്കും കർഷകതൊഴിലാളികൾക്കും മുൻഗണന. അവസാന തീയതി നവംബർ 30. കൂടുതൽ വിവരങ്ങൾക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി  ബന്ധപ്പെടണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →