ഡിസംബർ 17 ന് സല്യൂട്ട്

റോഷൻ ആൻഡ്രൂസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് സല്യൂട്ട്. ദുൽഖർ സൽമാൻ നായകനാകുന്ന ഈ ചിത്രം ഡിസംബർ 17 ന് പ്രദർശനത്തിന് എത്തും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

ഒരു പോലീസ് സ്റ്റോറി കൂടിയായ ഈ ചിത്രത്തിൽ അരവിന്ദ് കരുണാകരൻ എന്ന ഐപിഎസ് ഉദ്യോഗസ്ഥനെ അവതരിപ്പിക്കുന്ന ദുൽഖറിന്റെ കഥാപാത്രത്തിന്റ ലുക്ക് നേരത്തെ പുറത്ത് എത്തിയിരുന്നു. പിന്നീട് ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ അണിയറ പ്രവർത്തകർ ക്യാരക്ടർ പോസ്റ്റർ കൂടി പങ്കുവെച്ചിരുന്നു.

Share
അഭിപ്രായം എഴുതാം