ശ്രീനഗറില്‍ സൈനികര്‍ക്കു നേരെ വെടിവയ്പ്: ഭീകരര്‍ക്കായി തിരച്ചില്‍ തുടങ്ങി

ശ്രീനഗര്‍: ശ്രീനഗറില്‍ സൈനികര്‍ക്കു നേരെ വെടിവയ്പ്. ബെമിനയിലെ എസ്‌കെഐഎംഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു വെടിവയ്പുണ്ടായത്. ഭീകരരെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. ആക്രമികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പ്രദേശത്ത് ആരംഭിച്ചിട്ടുണ്ട്. ദീപാവലി സൈനികരോടൊപ്പം ആഘോഷിക്കാനായി വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിലെത്തിയിരുന്നു. തൊട്ടു പിറ്റേ ദിവസമാണ് സുരക്ഷാ സേനക്കു നേരെ വെടിവയ്പ് നടക്കുന്നത്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →