ലണ്ടന്‍: കൊവിഡ് ചികില്‍സയ്ക്കുള്ള ആന്റി വൈറല്‍ ഗുളികയായ മോല്‍നുപിറാവിറിന് ലോകത്ത് ആദ്യമായി അംഗീകാരം നല്‍കി ബ്രിട്ടന്‍. ദി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി അതോറിറ്റിയാണ് മോല്‍നുപിറാവിര്‍ എന്ന ഗുളികയ്ക്ക് അംഗീകാരം നല്‍കിയത്. ഉയര്‍ന്ന അപകട സാധ്യതയുള്ള രോഗികള്‍ക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണ സാധ്യതയുള്ളവര്‍ക്കും മെര്‍ക്ക് ആന്‍ഡ് റിഡ്ജേബാക്ക് ബയോ തെറാപ്യൂട്ടിക്സ് വികസിപ്പിച്ച ഗുളിക ഫലപ്രദമാണെന്ന് നീണ്ട ക്ലിനിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് കൊവിഡ് ചികില്‍സയില്‍ വലിയ മുന്നേറ്റമായി മാറാന്‍ സാധ്യതയുള്ള കണ്ടെത്തലാണിത്.അസുഖം ബാധിച്ചയുടന്‍ ഗുളിക കഴിക്കുന്നത് കൂടുതല്‍ ഫലപ്രദമാണെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. കൊവിഡ് ബാധിച്ച് ലക്ഷണങ്ങള്‍ തെളിഞ്ഞാല്‍ അഞ്ചു ദിവസത്തിനകം മരുന്ന് നല്‍കണമെന്നാണ് ബ്രിട്ടീഷ് ഏജന്‍സി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കൊവിഡ് ഗുളികയ്ക്ക് അംഗീകാരം നല്‍കി ബ്രിട്ടന്‍
