അയോധ്യ ക്ഷേത്രത്തില്‍ 2023 ഡിസംബര്‍ മുതല്‍ ദര്‍ശനത്തിനായി തുറന്ന് നല്‍കും

ന്യൂഡല്‍ഹി: അയോധ്യയില്‍ നിര്‍മാണം പുരോഗമിക്കുന്ന രാമക്ഷേത്രം 2023 ഡിസംബറില്‍ ദര്‍ശനത്തിനു തുറന്നുകൊടുക്കുമെന്നു വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി). ശ്രീരാം ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയും വി.എച്ച്.പി. നേതാവുമായ ചംപത് റായിയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ക്ഷേത്രത്തിന്റെ കോണ്‍ക്രീറ്റിങ് ജോലികളാണ് നടക്കുന്നത്. നിര്‍മാണത്തിനായുള്ള ഗ്രാനെറ്റ് ബംഗളുരുവില്‍നിന്നുംകല്ലുകള്‍ മിര്‍സാപുര്‍, ജോധ്പുര്‍ എന്നിവിടങ്ങളില്‍നിന്നും ചരല്‍ക്കല്ല് ബന്‍സി പഹാര്‍പുരില്‍നിന്നുമാണു കൊണ്ടുവരുന്നത്.

Share
അഭിപ്രായം എഴുതാം