14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ജഡ്ജി അറസ്റ്റില്‍

ജയ്പുര്‍: രാജസ്ഥാനില്‍ 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ജഡ്ജി അറസ്റ്റില്‍. ഭരത്പുര്‍ ജില്ലയിലാണു സംഭവം. രണ്ടു പ്രതികള്‍ ഒളിവില്‍. കുട്ടിയുടെ മാതാവിന്റെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്തതിനു പിന്നാലെ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് രണ്ടു ദിവസം ചോദ്യംചെയ്തതിനു ശേഷമാണ് ജഡ്ജിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയതെന്ന് ഭരത്പുര്‍ എസ്.പി. ദേവേന്ദ്ര കുമാര്‍ ബിഷ്ണോയ് പറഞ്ഞു. ഭരത്പൂരിലെ പ്രത്യേക അഴിമതിവിരുദ്ധ കോടതിയിലെ ജഡ്ജിയാണ് അറസ്റ്റിലായത്. സംഭവത്തില്‍ പങ്കുള്ള രണ്ടു പേര്‍ ഒളിവിലാണ് ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ടെന്നീസ് കോര്‍ട്ടില്‍ പരിചയപ്പെട്ട കുട്ടിയുമായി ജഡ്ജി സൗഹൃദമുണ്ടാക്കിയശേഷം ദുരുപയോഗം ചെയ്തെന്നാണ് പരാതി. ജഡ്ജിയുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയശേഷം മയക്കുമരുന്നു നല്‍കിയശേഷം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും കേസ് പിന്‍വലിപ്പിക്കാന്‍ ജഡ്ജി സമ്മര്‍ദം ചെലുത്തിയെന്നും കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം