സിസിടിവി മറച്ച് തന്ത്രപരമായി മോഷണം: പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: തിരുവനപുരം നെയ്യാറ്റിൻകര അമരവിള സ്വദേശി വാസിനി ഭായിയുടെ 150 ൽ പരം ആന്തോറിയം ഇനത്തിൽപ്പെട്ട ചെടികൾ മോഷണം പോയി. സിസിടിവി മറച്ച ശേഷം പട്ടിയ്ക്ക് ഭക്ഷണം നൽകുകയും തുടർന്ന് കൃഷിയിടത്തിലേക്ക് കയറുകയും ചെയ്ത കള്ളൻ വില കുറഞ്ഞ ചെടികൾ പിഴുത് മാറ്റിക്കളയുകയും ചെയ്തു. 2021 ഒക്ടോബർ 13 നാണ് മോഷണം നടന്നത്.

അമരവിള ചെക്ക് പോസ്റ്റിനടുത്താണ് വാസിനി ഭായിയും ജപമണിയും താമസിക്കുന്നത്. സ്വന്തമായി വികസിപ്പിച്ചതടക്കം വില കൂടിയ ചെടികൾ ഇവിടെ വളർത്തുന്നുണ്ട്. നാൽപ്പത് വർഷത്തിലേറെയായി കൃഷി ചെയ്യുന്നു. ലോക്ഡ‍ൗൺ സമയത്ത് കൃഷി വികസിപ്പിച്ചു. വില കൂടിയ ഇനങ്ങൾ ധാരാളമുണ്ട്. പരാതി കൊടുത്തെങ്കിലും പൊലീസ് അനങ്ങിയില്ല. കഴിഞ്ഞ ദിവസവും മോഷണം പോയി. വലിയ നഷ്ടമാണ് ഉണ്ടായതെന്ന് ജപമണി പറയുന്നു.

ആദ്യം സിസിടിവി മറച്ച് പട്ടിക്ക് ഭക്ഷണം നൽകി. വില കുറ‍ഞ്ഞ ചെടികളെല്ലാം പിഴുതി മാറ്റിക്കളഞ്ഞു. പിന്നാലെ ആയിരവും ആയിരത്തഞ്ഞൂറും രൂപ വില വരുന്ന ചെടികൾ അപ്പാടെ എടുത്തുകൊണ്ടുപോയി. രാഷ്ട്രപതിയുടേതുൾപ്പെടെ അവാർഡ് കിട്ടിയ സ്വന്തം വികസിപ്പിച്ചെടുത്ത ഇനങ്ങളും കൊണ്ടുപോയവയിൽ ഉൾപ്പെടുമെന്ന് വാസിനി ഭായി പറയുന്നു. പാറശ്ശാല പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സിസിടിവി പരിശോധിച്ച് പ്രതിയെ കണ്ടെത്താൻ ശ്രമം നടക്കുന്നതായി പാറശ്ശാല പൊലീസ് അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →