പൊലീസ് കൂട്ടിക്കൊണ്ടുപോയ പെൺകുട്ടി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: സുഹൃത്തിനൊപ്പം വാഹനത്തിലിരുന്ന് സംസാരിക്കുന്നതിനിടെ പൊലീസ് കൂട്ടിക്കൊണ്ടുപോയ പെൺകുട്ടി ആത്മഹത്യ ചെയ്തു. വിഴിഞ്ഞം പയറ്റുവിള സ്വദേശി അഖിലയാണ് ബന്ധുവീട്ടിൽ ആത്മഹത്യ ചെയ്തത്. 2021 നവംബർ 2ന് വൈകീട്ട് ഓട്ടോ ഡ്രൈവറായ സുഹൃത്ത് പ്രശാന്തിനൊപ്പം വാഹനത്തിലിരുന്ന് സംസാരിക്കുന്നതിനിടെ പൊലീസ് എത്തുകയായിരുന്നു. നിരവധി കേസിൽ പ്രതിയായ പ്രശാന്തിനൊപ്പം അഖിലയെയും പൊലീസ് വിഴിഞ്ഞം സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു.

എന്നാൽ ബന്ധുക്കളെ വിളിച്ച് വരുത്തി അഖിലയെ വിട്ടയച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്. നവംബർ 3ന് രാവിലെയാണ് ബന്ധുവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ അഖിലയെ കണ്ടെത്തിയത്. നിരവധി കേസുകളിൽ പ്രതിയായ പ്രശാന്തിനെ മദ്യപിച്ച നിലയിൽ അഖിലക്കൊപ്പം കണ്ടെത്തിയത് കൊണ്ടാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നാണ് വിഴിഞ്ഞം പൊലീസിന്റെ വിശദീകരണം ബന്ധുക്കൾക്കൊപ്പം നിയമാനുസൃതമായാണ് അഖിലയെ വിട്ടയച്ചതെന്നും പൊലീസ് അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →