ന്യൂഡല്‍ഹി: ഈവര്‍ഷം സെപ്റ്റംബറിലും ഒക്ടോബറിലുമായി ഇന്ത്യ സാക്ഷ്യം വഹിച്ചത് അങ്ങേയറ്റം തീവ്രമായ 129 ശതമാനം മഴപെയ്ത്തിനെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്(ഐ.എം.ഡി.). അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തോതാണിത്. കാലവര്‍ഷത്തിന്റെ െവെകിയുള്ള പിന്മാറ്റവും സാധാരണയേക്കാള്‍ വലിയതോതിലുള്ള ന്യൂനമര്‍ദങ്ങളുമാണ് ഈ അവസ്ഥയ്ക്കു വഴിവച്ചത്.
ഈവര്‍ഷം സെപ്റ്റംബറില്‍ മാത്രം 89 അതിതീവ്ര മഴപ്പെയ്ത്താണു രാജ്യത്തു രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഈ മാസക്കാലയളവില്‍ 61ഉം, 2019ല്‍ 59 ആയിരുന്നു ഈ കണക്ക്. 2018ല്‍ 44, 2017ല്‍ 29. ഈവര്‍ഷം ഒക്ടോബറിലെ അതിതീവ്രമഴയുടെ എണ്ണം 36 ആണ്. എന്നാല്‍ മുന്‍വര്‍ഷം ഇത് പത്തും 2019ല്‍ പതിനാറും 2018ല്‍ പതിനേഴും 2017ല്‍ പന്ത്രണ്ടും ആയിരുന്നുവെന്നും ഐ.എം.ഡി. ഡാറ്റ കാണിക്കുന്നു. 15 മില്ലിമീറ്ററിനു താഴെ രേഖപ്പെടുത്തുന്ന മഴയാണ് ലഘുമഴയായി കണക്കാക്കുന്നത്. പതിനഞ്ചിനും 64.5 മില്ലിമീറ്റിനും ഇടയില്‍ ഇടത്തരം, 64.5 മില്ലിമീറ്ററിനും 115.5നും ഇടയില്‍ ശക്തം, 115.6മില്ലിമീറ്ററിനും 204.4 നും ഇടയില്‍ അതിശക്തം 204.4 മില്ലിമീറ്ററിനു മുകളില്‍ അങ്ങേയറ്റം തീവ്രം എന്ന നിലയിലാണു കണക്കാക്കുന്നത്.