ബോറിസ് ജോണ്‍സണെ ഇന്ത്യയിലേക്കു വീണ്ടും ക്ഷണിച്ച് പ്രധാനമന്ത്രി

ഗ്ലാസ്ഗോവ്: ഐക്യരാഷ്ട്ര സംഘടനയുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമമന്ത്രി ബോറിസ് ജോണ്‍സണെ ഇന്ത്യയിലേക്കു ക്ഷണിച്ചു.കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം ഈ വര്‍ഷം രണ്ടുവട്ടം മാറ്റിവച്ചിരുന്നു. അതിനു ശേഷം ആദ്യമായാണ് ഇരു നേതാക്കളും കണ്ടുമുട്ടുന്നത്. മാര്‍പ്പപ്പയുമായി വത്തിക്കാനില്‍ വച്ച് നടത്തിയ ചര്‍ച്ചക്കിടെ അദ്ദേഹത്തെയും മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ലോക നേതാക്കളുമായി കൂടികാഴ്ച നടത്താന്‍ കിട്ടിയ അവസരം പരമാവധി വിനിയോഗിക്കുകയാണ് പ്രധാനമന്ത്രി.

Share
അഭിപ്രായം എഴുതാം