ഇടുക്കി: 2021 നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാനിരിക്കെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് 1,2,3 തീയതികളില്‍ അവധിയായിരിക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍. മുല്ലപ്പെരിയാറിന്റെ പരിസരത്തുളളവരെയും ക്യമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു.
പീരുമേട് താലൂക്കിലെ പെരുവന്താനം വില്ലേജിലെ ഡി.പോള്‍ സ്‌കൂള്‍, ഗവണ്‍മെന്റ് യുപി സ്‌കൂള്‍ പാലൂര്‍ക്കാവ് ,സെന്റ് മേരീസ് എല്‍പി സ്‌കൂള്‍ കണയങ്കവയല്‍ ,പീരുമേട് വില്ലേജിലെ ഗവ.എല്‍.പിസ്‌കൂള്‍ അഴുത, കൊക്കയാര്‍ വില്ലേജിലെ സെന്റ് ആന്റണീസ് യുപി സ്‌കൂള്‍ ആന്റ് ഹൈസ്‌കൂള്‍ മുണ്ടക്കയം,സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ മുക്കുളം, ഗവ.ഹൈസ്‌കൂള്‍ കുറ്റിപ്ലാങ്ങാട്, മരിയാഗോരേത്തി യുപി.സ്‌കൂള്‍ മേലോരം എന്നീ സ്‌കൂളുകള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്


