തിരുവനന്തപുരം: രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ്‌എമ്മും, ഇടത് മുന്നണിയും ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എം പ്രതിനിധാനം ചെയ്‌ത രാജ്യസഭാ സീറ്റിലേക്കാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒഴിവ് വന്നാല്‍ സാധാരണ ഗതിയില്‍ ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. പക്ഷെ തെരഞ്ഞെടുപ്പ് നീണ്ടുപോയതിനാല്‍ കോടതിയെ സമീപിച്ചിരുന്നു. നവംബര്‍ 1ന് അതിന്റെ ഹിയറിംഗ് തീരുമാനിച്ചിരിരുന്നതാണെന്ന് ജോസ്‌കെ മാണി പറഞ്ഞു.


