തൃശ്ശൂർ : തൃശൂർ നഗരത്തിൽ വടക്കുന്നാഥൻ ക്ഷേത്രത്തിനു സമീപമുള്ള വടക്കേചിറ ബോട്ടിംഗ് അടക്കം സൗകര്യങ്ങൾ ഏർപ്പെടുത്തി ടൂറിസം വകുപ്പ് കൈയടക്കിയതിനെതിരെ ജനരോഷം ശക്തമായി. വടക്കേ സ്റ്റാൻഡിന് അഭിമുഖമായുള്ള കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള പുരാതന ശിവ ക്ഷേത്രമായ അശോകേശ്വരം ക്ഷേത്രത്തിന്റെതാണ് ക്കറോളം വരുന്ന വടക്കേച്ചിറ. തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രമായും ഈ ചിറയ്ക്ക് വിശ്വാസപരമായ ബന്ധമുണ്ട്. ചെറിയ മുൻവശത്തെ വടക്കേ സ്റ്റാൻഡ് നവീകരിച്ചതിനുശേഷമാണ് ക്ഷേത്രം വക ചിറയുടെ സൗന്ദര്യവൽക്കരണം ചിന്തകൾ ഉണ്ടായത്. ചിറയിൽ ജലധാര യന്ത്രങ്ങൾ, വൈദ്യുത ദീപാലങ്കാരങ്ങൾ എന്നിവ സ്ഥാപിച്ചും ബോട്ടിങ്ങിന് സൗകര്യമേർപ്പെടുത്തിയും പെട്ടെന്ന് ക്ഷേത്രംവക ചിറ ടൂറിസം സൗകര്യമായി പരിണമിക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ സൗന്ദര്യവൽക്കരണം എന്ന് ആദ്യം ധരിച്ച വിശ്വാസികൾ ഇപ്പോൾ ക്ഷേത്രസ്വത്ത് പാർക്കായി മാറുകയും പൊതുസ്വത്തായി അന്യാധീനപ്പെടുകയുമാണ് എന്ന വേവലാതിയിൽ
കൊച്ചിൻ ദേവസ്വം ബോർഡിനും ടൂറിസം വകുപ്പിനും എതിരെ സ്വരം ഉയർന്നു കഴിഞ്ഞു.
ചിറയുടെ സംരക്ഷണം നടപ്പാക്കാൻ ചുമതലപ്പെട്ട ദേവസ്വംബോർഡ് അത് മലിന ജലസ്രോതസ്സ് ആക്കി മാറ്റിയ ശേഷം അന്യാധീനപ്പെടുത്തി എന്നാണ് വിമർശനം.
ഹിന്ദുഐക്യവേദിയും വിവിധ സമുദായ സംഘടനകളും പ്രതിഷേധവുമായി രംഗത്തു വന്നുകഴിഞ്ഞു.