നിർധനരായ വിദ്യാർത്ഥികൾക്ക് സൗജന്യ തൊഴിൽ പരിശീലനം

ദേശീയ നഗര ഉപജീവന പദ്ധതിയുടെ (NULM) കീഴിൽ ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധ സ്ഥാപനമായ തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂൾ നവംബർ ആദ്യ വാരം ആരംഭിക്കുന്ന ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ് സൗജന്യ കോഴ്‌സിലേക്ക് ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എൽ.സി, പ്രായം: 18-30 വരെ, കാലാവധി: 3-4 മാസം.  അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ, നെടുമങ്ങാട്, നെയ്യാറ്റിൻകര, കഴക്കൂട്ടം, ആറ്റിങ്ങൽ എന്നീ മുൻസിപ്പാലിറ്റി പരിധിയിൽ സ്ഥിര താമസക്കാരും ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവരോ അല്ലെങ്കിൽ ഒരുലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബവരുമാനം ഉള്ളവരോ ആയിരിക്കണം.  താത്പര്യമുള്ള അപേക്ഷകർ 0471-2307733, 8547005050 എന്നീ നമ്പറുകളിലോ മോഡൽ ഫിനിഷിങ്ങ് സ്‌കൂൾ ഓഫീസുമായോ അല്ലെങ്കിൽ താമസിക്കുന്ന മുൻസിപ്പാലിറ്റി/കോർപ്പറേഷനിലെ NULM ഓഫീസുമായോ ബന്ധപ്പെടുക.

Share
അഭിപ്രായം എഴുതാം