ലഹരിക്കേസ്; ആര്യൻ ഖാന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

മുംബൈ: ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. കേസ് പരിഗണിച്ച ജസ്റ്റിസ് നിതിൻ ഡബ്യൂ സാംബ്രെയാണ് ജാമ്യം അനുവദിച്ചത്.

ജാമ്യം അനുവദിക്കരുതെന്ന എൻസിബിയുടെ വാദം തള്ളിയാണ് കോടതി വിധി. നേരത്തെ രണ്ടു തവണ വിചാരണക്കോടതി ആര്യന് ജാമ്യം നിഷേധിച്ചിരുന്നു.

കൂട്ടുകാരന്റെ പക്കൽ ചരസ് ഉണ്ടെന്ന് ആര്യൻഖാന് അറിയാമായിരുന്നു. ആര്യൻഖാന്റെ സുഹൃത്തിന്റെ ഷൂസിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചതെന്ന് എൻ.സി.ബി വാദിച്ചു.

രണ്ടു തവണ കോടതി ആര്യൻ ഖാന് ജാമ്യം നിഷേധിച്ചിരുന്നു. ഒക്‌ടോബർ മൂന്നിനായിരുന്നു ആര്യൻ ഖാൻ എൻസി ബി യുടെ കസ്റ്റഡിയിലാകുന്നത്.

Share
അഭിപ്രായം എഴുതാം