ഇന്ത്യ യുണൈറ്റഡ് പദയാത്ര: ആയിരത്തോളം കോൺ​ഗ്ര​സ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

കണ്ണൂർ: കണ്ണൂരിൽ നടത്തിയ ഇന്ത്യ യുണൈറ്റഡ് പദയാത്രയുടെ പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കൾക്കെതിരെയും പ്രവർത്തകർക്കെതിരെയും പോലീസ് കേസെടുത്തു. ഷാഫി പറമ്പിൽ എംഎൽഎ, കെ എസ് ശബരീനാഥൻ, റിജിൽ മാക്കുറ്റി എന്നിവരുൾപ്പെടെ ആയിരത്തോളം പേർക്കെതിരെയാണ് കേസെടുത്തത്.

പൊതു ഗതാഗതം തടസപ്പെടുത്തിയതിനും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനുമാണ് കേസ്. കണ്ണൂർ ധർമശാല മുതൽ തളിപ്പറമ്പ് വരെയായിരുന്നു പദയാത്ര. വർഗീയതക്കെതിരെയാണ് ഇന്ത്യ യുണൈറ്റഡ് എന്നപേരിൽ കാമ്പെയിനുമായി യൂത്ത് കോൺഗ്രസ് രം​ഗത്തു വന്നത് .2021 ഒക്ടോബർ 2 മുതൽ നവംബർ 14 വരെ സംസ്ഥാനത്തുടനീളം പദയാത്ര, പ്രഭാഷണ പരമ്പര തുടങ്ങി വിവിധ പരിപാടികൾ ഇതിന്റെ ഭാ​ഗമായി സംഘടിപ്പിച്ചിരുന്നു

Share
അഭിപ്രായം എഴുതാം