ജനീവ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടനുണ്ടായേക്കും. വാക്‌സിന്‍ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച എല്ലാ വിവിരങ്ങളും സാങ്കേതിക ഉപദേശക സമിതി പരിശോധിച്ചെന്നും അടുത്ത 24 മണിക്കൂറിനുളളില്‍ അംഗീകാരം പ്രതീക്ഷിക്കാമെന്നും ഡ്‌ബ്ല്യു എച്ച.ഒ വക്താവ് മാര്‍ഗരറ്റ് ഹാരിസ് ഇന്നലെ (26.10.2021) വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാന്‍ 2021 ഏപ്രിലിലാണ് ഇന്ത്യ അപേക്ഷ നല്‍കിയത്. വാക്‌സില്‍ ഉദ്‌പ്പാദകരായ ഭാരത് ബയോ ടെക്കില്‍ നിന്ന് ഡബ്ല്യുഎ്‌ച്ചഒ പാനല്‍ കൂടുതല്‍ വിശദീകരണം തേടിയിരുന്നു. ഡബ്ല്യുഎ്‌ച്ച്‌ഒ അംഗീകാരം ലഭിക്കാത്തതിനാല്‍ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പല വിദേശ രാജ്യങ്ങളിലും പ്രവേശനാനുമതിയില്ല.