തിരുവനന്തപുരം: ജില്ലാ ശിശുക്ഷേമ സമിതി ഈ വര്‍ഷത്തെ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കഥ, കവിത, ഉപന്യാസം ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ നടത്തുന്നു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. നവംബര്‍ നാലിന് പട്ടം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. രാവിലെ എട്ട് മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും. പങ്കെടുക്കാനെത്തുന്നവര്‍ പ്രായം തെളിയിക്കുന്ന എന്തെങ്കിലുമൊരു രേഖ കയ്യില്‍ കരുതണമെന്ന് സെക്രട്ടറി അറിയിച്ചു.