ഇടുക്കി: മുല്ലപ്പെരിയാർ ഡാം : പ്രദേശവാസികൾക്ക് ബോധവൽക്കരണം നൽകി

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136.85 ആയ സാഹചര്യത്തിൽ പെരിയാർ വില്ലേജിൽ പെരിയാറിന്റെ തീരപ്രദേശത്തുള്ള ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് എൻ ഡി ആർ എഫിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണം നൽകി. വികസ്നഗർ, ഇഞ്ചിക്കാടു ആറ്റോരം, മഞ്ജുമല ആറ്റോരം എന്നിവിടങ്ങളിലെ വീടുകളിൽ ഉള്ളവർക്കാണ് പെരിയാർ വില്ലേജ് ഓഫീസർ രാജപ്പൻ സി, എൻ.ഡി.ആർ.എഫ്  ടീം കമാൻഡർ ടി രാജൻ എന്നിവരുടെ നേതൃത്വത്തിൽ ദേശീയ ദുരന്ത നിവാരണ സേനയും റവന്യൂ വകുപ്പും സംയുക്തമായി ബോധവൽക്കരണം നൽകിയത്.

Share
അഭിപ്രായം എഴുതാം